നെറ്ററിവുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നെറ്ററിവുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 സെപ്റ്റംബർ 7, ശനിയാഴ്‌ച

ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ 2014 വെര്‍ഷന്‍ അവതരിപ്പിച്ചു

സാംസങ്ങ്‌ തങ്ങളുടെ ടാബ്ലറ്റ്‌ ശ്രേണിയിലേക്ക്‌ ഒരു പുതിയ അംഗത്തെക്കൂടി അവതരിപ്പിച്ചു. 2012 ഫെബ്രുവരി 27 ന്‌ അവതരിപ്പിച്ച 10 ഇഞ്ച്‌ ടാബ്ലറ്റായ ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ പുതിയ വെര്‍ഷനാണ്‌ ഗ്യാലക്‌സി നോട്ട്‌ 10.1 - 2014 എന്ന പേരില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്‌. 1.9Ghz ഒക്ടാകോര്‍(8 കോര്‍) പ്രോസസ്സസറാണ്‌ ഇതിന്റെ 3ജി മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ എല്‍.ടി.ഇ മോഡലില്‍ 2.3Ghz ക്വാഡ്‌കോറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആന്‍ഡ്രോയിഡ്‌ 4.3 ഓപ്പറേറ്റിംഗ്‌ സിംസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന്‌ 3ജിബി റാമാണ്‌ കരുത്തുപകരുന്നത്‌. 

2560X1600 റെസല്യൂഷന്‍ പ്രദാനം ചെയ്യുന്ന ഡിസ്‌പ്ലെ ഐപ്പാഡിന്റെ റെറ്റിന ഡിസ്‌പ്ലേയേക്കാള്‍ ദൃശ്യമിഴിവ്‌ നല്‍കും. പിറകില്‍ 8 മെഗാപിക്‌സലും മുന്നില്‍ 2 മെഗാപിക്‌സലും ശേഷിയുളള ക്യമാറകളാണുളളത്‌. 16,32,64 ജിബി സ്റ്റോറേജ്‌ കപ്പാസിറ്റിയില്‍ ലഭ്യമാകുന്ന നോട്ടിന്‌ 8280mAh ബാറ്ററിയാണ്‌ കരുത്ത്‌ പകരുക. കഴിഞ്ഞ ദിവസം അവതരിപ്പിച്ച നോട്ട്‌ 3 ഫാബ്ലറ്റിലെ ഒട്ടുമിക്ക സവിശേഷതകളും പുതിയ 10.1 നോട്ടിലും സാംസങ്ങ്‌ ഉള്‍കൊളളിച്ചിട്ടുണ്ട്‌. 

ഒക്ടോബര്‍ മാസത്തോടുകൂടി വിപണിയില്‍ എത്തുന്ന നോട്ട്‌ 10.1 ന്‌ എന്ത്‌ വിലയാകുമെന്ന്‌ സാംസങ്ങ്‌ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയും ഹാര്‍ഡ്‌വെയര്‍ കരുത്തുളള പുതിയ നോട്ടിന്‌ എന്തായാലും 40,000 രൂപയ്‌ക്ക്‌ മുകളില്‍ വില പ്രതീക്ഷിക്കാം. 

2010 ജൂൺ 5, ശനിയാഴ്‌ച

മലയാളം ടൈപ്പിംഗ് സുന്ദരമാക്കാന്‍ ഒരു സൂത്രപ്പണി


മലയാളം ഫോണ്ടുകള്‍ യൂണിക്കോഡാക്കി മാറ്റാനോ ഗൂഗിള്‍ ട്രാന്‍സിറ്ററേഷന്‍ ഉപയോഗിച്ചോ മലയാളം ടൈപ്പ് ചെയ്യാന്‍ മിക്ക മലയാളി ബ്ളോഗര്‍മാരും പഠിച്ചിട്ടുണ്ടാകും. എന്നാല്‍ ചില്ല് അക്ഷരങ്ങളും ണ്ട എന്ന അക്ഷരവും പ്രശ്നം സൃഷ്ടിക്കാറുളളത് സര്‍വ്വസാധാരണമാണ്. ഞാന്‍ എന്റെ ഇൌ കുഞ്ഞ് ബ്ളോഗില്‍ മലയാളം വൃത്തിയായി എഴുതാന്‍ ഒരു സൂത്രപ്പണി കണ്ടുപിടിച്ചു. ആദ്യമായി നിങ്ങള്‍ സാധാരണ ചെയ്യാറുളളപോലെ യൂണിക്കോഡ് മലയാളം ഏത് വിധേനയും ടൈപ്പ് ചെയ്യുക. അതിന് ശേഷം മാതൃഭൂമി ദിനപ്പത്രത്തിന്റെ വെബ്സൈറ്റില്‍ പ്രവേശിപ്പിക്കുക. ഇപ്പോള്‍ അതില്‍ എഴുതിയിരിക്കുന്ന മലയാളം നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍  മാതൃഭൂമി  സൈറ്റില്‍ നിന്ന് തന്നെഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഡൌണ്‍ലോഡ്  ചെയ്യാം. സൈറ്റിലെ വിവരങ്ങള്‍ വായിക്കാന്‍ കഴിയുന്നെങ്കില്‍ അതിലെ കുറച്ച് ഭാഗം സെലക്ട് ചെയ്ത് കോപ്പി ചെയ്ത ശേഷം മൈക്രോസോഫ്റ്റ് വേര്‍ഡില്‍ പേസ്റ്റ് ചെയ്യുക. പിന്നീട് അതിന് താഴെയായി ബ്ളോഗില്‍ ഉള്‍പ്പെടുത്താനായി നേരത്തെ ടൈപ്പ് ചെയ്ത് വച്ച മലയാളം യുണിക്കോഡ് വരികള്‍ പേസ്റ്റ് ചെയ്യുക. സൈറ്റില്‍ നിന്ന് പേസ്റ്റ് ചെയ്ത വരികള്‍ സെലക്ട് ചെയ്ത ശേഷം വേര്‍ഡിലെ ഫോര്‍മാറ്റ് പെയിന്റര്‍ എന്ന ടൂള്‍ €ിക്ക് ചെയ്ത് യൂണിക്കോഡ് ടെക്സ്റ്റിന് പുറത്തുകൂടി ഡ്രാഗ് ചെയ്യുക. ഇപ്പോള്‍ സൈറ്റില്‍ നിന്നും കോപ്പി ചെയ്ത വരികളുടെ ഫോണ്ട് പാറ്റേണ്‍ യൂണിക്കോഡ് ടെസ്റ്റിനും വരികയായി. ഇനി ഇൌ വരികളെ ബ്ളോഗില്‍ പേസ്റ്റ് ചെയ്താല്‍ മതി.

2010 ഏപ്രിൽ 21, ബുധനാഴ്‌ച

ബ്ലോഗിന്റെ പേരിനോടൊപ്പമുളള blogspot.com ഒഴിവാക്കാം





ഇന്ന്‌ സ്വന്തമായി ഒരു ബ്ലോഗ്‌ ഇല്ലാത്തവര്‍ കുറവായിരിക്കാം. ആര്‍ക്കും എപ്പോഴും സൗജന്യമായി ആരംഭിക്കാവുന്ന ഒരു കൊച്ചുസൈറ്റ്‌ എന്ന നിലയില്‍ ബ്ലോഗുകള്‍ വളരെശ്രദ്ധയാകര്‍ഷിക്കുന്നു.
ബ്ലോഗര്‍ എന്ന സൈറ്റില്‍ ആരംഭിക്കുന്ന ബ്ലോഗുകളുടെ പേരിനോടൊപ്പം blogspot.com എന്ന്‌ സാധാരണയായി ഉണ്ടാകും. ഇത്‌ ഒഴിവാക്കി co.cc എന്ന എക്്സ്റ്റന്‍ഷന്‍ നല്‍കാം. ഇതിനായി www.co.cc എന്ന സൈറ്റില്‍ പ്രവേശിച്ച്‌ രജിസ്റ്റര്‍ ചെയ്യുക. അതിന്‌ ശേഷം ബ്ലോഗിന്‌ നല്‍കാന്‍ ഉദ്ദേശിക്കുന്ന പേര്‌ ലഭ്യമാണോ എന്ന്‌പരിശോധിക്കുക. ലഭ്യമെങ്കില്‍ മുകളിലായി കാണുന്ന മാനേജ്‌ ഡൊമയിന്‍ എന്ന ലിങ്ങികില്‍  ി‍ക്ക്‌ ചെയ്യുക. അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത ഡൊമയിനില്‍  ി‍ക്ക്‌ ചെയ്യുക. പിന്നീട്‌ സെറ്റപ്പ്‌ എന്ന ലിങ്ക്‌  ി‍ക്ക്‌ ചെയ്യുക. അപ്പോള്‍ വരുന്ന  പേജില്‍ സോണ്‍ റിക്കോര്‍ഡ്സ്‌  ി‍ക്ക്‌ ചെയ്യുക. പിന്നീട്‌ ഹോസ്റ്റ്‌ എന്ന ഭാഗത്ത്്‌ പുതിയതായി നിര്‍മ്മിച്ച ഡൊമയിന്‍ co.cc എന്ന എക്സ്റ്റന്‍ഷനോടൊപ്പം ടൈപ്പ്‌ ചെയ്യുക. മുമ്പില്‍ www.ചേര്‍ക്കാനും മറക്കരുത്‌. ടിടിഎല്‍ എന്ന ഭാഗത്ത്‌ 1ഡി സെലക്ട്‌ ചെയ്യുക. Type: CNAME എന്ന് സെലകട് ചെയ്യണം value: ghs.google.com എന്ന് ടൈപ്പ് ചെയ്യണം ഇതിന്‌ ശേഷം സെറ്റപ്പ്‌ ി‍ക്ക്‌ ചെയ്യുക. പിന്നീടുളള സെറ്റിംഗുകള്‍ ബ്ലോഗര്‍ എന്ന സൈറ്റില്‍ ലോഗിന്‍ചെയ്‌ത ശേഷം ചേയ്യേണ്ടതാണ്‌. ബ്ലോഗറിന്റെ ഡാഷ്ബോര്‍ഡില്‍ എത്തിയശേഷം സെറ്റിംഗ്‌ ടാബില്‍ നിന്നുംപബ്ലിഷിംഗ്‌  ി‍ക്ക്‌ ചെയ്യുക. അതിന്‌ ശേഷം കസ്റ്റം ഡൊമയിന്‍ എന്ന ലിങ്കില്‍  ി‍ക്ക്‌ ചെയ്‌ത്‌ അഡ്‌വാന്‍സ്‌ എന്ന ലിങ്കില്‍ പ്രവേശിക്കുക. അവിടെ നേരത്തെ രജിസ്റ്റര്‍ ചെയ്‌ത്‌ പുതിയ ഡൊമയിന്‍ നാമം നല്‍കി സേവ്‌ ചെയ്‌താല്‍ മതി. ഇത്രയും ഒക്കെ ചെയ്യുന്നതിന്‌ മുമ്പ്്‌ നിങ്ങളുടെ ബ്ലോഗിന്റെ ഒരു ബാക്ക്‌അപ്പ് എടുക്കുന്നത്‌ നന്നായിരിക്കും.