2010, ഏപ്രിൽ 21, ബുധനാഴ്‌ച

ബ്ലോഗിന്റെ പേരിനോടൊപ്പമുളള blogspot.com ഒഴിവാക്കാം





ഇന്ന്‌ സ്വന്തമായി ഒരു ബ്ലോഗ്‌ ഇല്ലാത്തവര്‍ കുറവായിരിക്കാം. ആര്‍ക്കും എപ്പോഴും സൗജന്യമായി ആരംഭിക്കാവുന്ന ഒരു കൊച്ചുസൈറ്റ്‌ എന്ന നിലയില്‍ ബ്ലോഗുകള്‍ വളരെശ്രദ്ധയാകര്‍ഷിക്കുന്നു.
ബ്ലോഗര്‍ എന്ന സൈറ്റില്‍ ആരംഭിക്കുന്ന ബ്ലോഗുകളുടെ പേരിനോടൊപ്പം blogspot.com എന്ന്‌ സാധാരണയായി ഉണ്ടാകും. ഇത്‌ ഒഴിവാക്കി co.cc എന്ന എക്്സ്റ്റന്‍ഷന്‍ നല്‍കാം. ഇതിനായി www.co.cc എന്ന സൈറ്റില്‍ പ്രവേശിച്ച്‌ രജിസ്റ്റര്‍ ചെയ്യുക. അതിന്‌ ശേഷം ബ്ലോഗിന്‌ നല്‍കാന്‍ ഉദ്ദേശിക്കുന്ന പേര്‌ ലഭ്യമാണോ എന്ന്‌പരിശോധിക്കുക. ലഭ്യമെങ്കില്‍ മുകളിലായി കാണുന്ന മാനേജ്‌ ഡൊമയിന്‍ എന്ന ലിങ്ങികില്‍  ി‍ക്ക്‌ ചെയ്യുക. അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത ഡൊമയിനില്‍  ി‍ക്ക്‌ ചെയ്യുക. പിന്നീട്‌ സെറ്റപ്പ്‌ എന്ന ലിങ്ക്‌  ി‍ക്ക്‌ ചെയ്യുക. അപ്പോള്‍ വരുന്ന  പേജില്‍ സോണ്‍ റിക്കോര്‍ഡ്സ്‌  ി‍ക്ക്‌ ചെയ്യുക. പിന്നീട്‌ ഹോസ്റ്റ്‌ എന്ന ഭാഗത്ത്്‌ പുതിയതായി നിര്‍മ്മിച്ച ഡൊമയിന്‍ co.cc എന്ന എക്സ്റ്റന്‍ഷനോടൊപ്പം ടൈപ്പ്‌ ചെയ്യുക. മുമ്പില്‍ www.ചേര്‍ക്കാനും മറക്കരുത്‌. ടിടിഎല്‍ എന്ന ഭാഗത്ത്‌ 1ഡി സെലക്ട്‌ ചെയ്യുക. Type: CNAME എന്ന് സെലകട് ചെയ്യണം value: ghs.google.com എന്ന് ടൈപ്പ് ചെയ്യണം ഇതിന്‌ ശേഷം സെറ്റപ്പ്‌ ി‍ക്ക്‌ ചെയ്യുക. പിന്നീടുളള സെറ്റിംഗുകള്‍ ബ്ലോഗര്‍ എന്ന സൈറ്റില്‍ ലോഗിന്‍ചെയ്‌ത ശേഷം ചേയ്യേണ്ടതാണ്‌. ബ്ലോഗറിന്റെ ഡാഷ്ബോര്‍ഡില്‍ എത്തിയശേഷം സെറ്റിംഗ്‌ ടാബില്‍ നിന്നുംപബ്ലിഷിംഗ്‌  ി‍ക്ക്‌ ചെയ്യുക. അതിന്‌ ശേഷം കസ്റ്റം ഡൊമയിന്‍ എന്ന ലിങ്കില്‍  ി‍ക്ക്‌ ചെയ്‌ത്‌ അഡ്‌വാന്‍സ്‌ എന്ന ലിങ്കില്‍ പ്രവേശിക്കുക. അവിടെ നേരത്തെ രജിസ്റ്റര്‍ ചെയ്‌ത്‌ പുതിയ ഡൊമയിന്‍ നാമം നല്‍കി സേവ്‌ ചെയ്‌താല്‍ മതി. ഇത്രയും ഒക്കെ ചെയ്യുന്നതിന്‌ മുമ്പ്്‌ നിങ്ങളുടെ ബ്ലോഗിന്റെ ഒരു ബാക്ക്‌അപ്പ് എടുക്കുന്നത്‌ നന്നായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ