2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

അഴിമതിക്കാരെ കരുതിയിരിക്കുക. വി.എസ് പിന്നാലെയുണ്ട്


വി.എസ് എന്ന ഒറ്റയാള്‍ പട്ടാളം കത്തിക്കയറുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുളളില്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്ത്തിയിരിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ മലയാളിയുടെ മനസിലുളള സ്ഥാനം അദ്ദേഹത്തിന് അരക്കിട്ട് ഉറപ്പിക്കാന് കഴിഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഇത് വോട്ടാക്കി മാറ്റാനാകുമോ എന്ന് കാത്തിരുന്നു കാണാം.

കേരളത്തില്‍ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന സ്മാര്ട്ട് സിറ്റി യാഥാര്ത്ഥ്യവമാക്കി കൊണ്ട് വി.എസ് തന്റെ ആദ്യ ഗോള്‍ നേടി. ഭൂമിയുടെ സ്വതന്ത്രാവകാശം നല്കില്ല എന്ന വി.എസിന്റെ ആവശ്യം നേടി എടുക്കാന്‍ അദ്ദേഹത്തിനായി എന്നത് എടുത്തുപറയേണ്ടതാണ്. ഇൌ ആവശ്യത്തിന് മുന്നില്‍ ടീകോം പ്രതിനിധികള്ക്ക് മുട്ട് മടക്കേണ്ടി വരികയായിരുന്നു. വി.എസിന്റെ ഇൌ നേട്ടം അദ്ദേഹത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്ക്കിടയിലും പ്രിയങ്കരനാക്കി. സ്മാര്ട്ട് സിറ്റി വി.എസിന് ലഭിച്ച പൊന്‍ തൂവല്‍ തന്നെയാണ്.

മുന്‍ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സ്വന്തം പാര്ട്ടിക്കാരനുമായ പി.ശശിക്കെതിരെയായിരുന്നു വി.എസിന്റെ അടുത്ത ഗോള്‍. ശശിക്കെതിരെ ഉയര്ന്ന് അഴിമതി ആരോപണങ്ങള്ക്കെതിരെ വി.എസ് കൈക്കൊണ്ട കടുത്ത നിലപാടുകള്‍ മൂലം ശശിക്ക് ഒടുവില്‍ പാര്ട്ടിയിലെ സ്ഥാനമാനങ്ങള്‍ രാജിവയ്ച്ച് പോകേണ്ട സ്ഥിതിവരെ എത്തിച്ചേര്ന്നു . വി.എസിന്റെ ഇൌ നിലപാടുകള്‍ സ്വന്തം പാര്ട്ടിക്കും അത്ര ദഹിച്ചിട്ടുണ്ടാകില്ല. എങ്കിലും പ്രത്യേക രാഷ്ട്രീയ ചായ്വുകളില്ലാത്ത സാധാരണ മലയാളി മനസില്‍ വി.എസിന് വീണ്ടുംസ്ഥാനം ഉറപ്പിക്കാനായി.

ഇപ്പോഴിതാ രണ്ട് ദശാബ്ദക്കാലത്തെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളളക്ക് ഒരു വര്ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കുന്നതിനും വി.എസ് കാരണക്കാരനായി. 2003 ല്‍ ഹൈക്കോടതി ബാലകൃഷ്ണപിളളയെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും വി.എസ് അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. ഇടമലയാറില്‍ ടണല്‍ നിര്മ്മിക്കുന്നതിന് ഒൌദ്യോഗിക പദവി ദുരുപയോഗം ചെയത് മുന്പത്തേതിനേക്കാള്‍ ഏഴിരട്ടി തുകക്ക് കരാര്‍ നല്കി എന്നതാണ് പിളളക്കെതിരെയുളള കേസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിളളക്ക് ജയിലില്‍ പോകേണ്ടിവരും.

സ്വന്തം പാര്ട്ടിക്കാര്ക്കും ഇപ്പോള്‍ വി.എസിനെ പേടിയാണ്. പൊതുമുതല്‍ കട്ടുതിന്നുന്നവരെ വെറുതെ വിടില്ലെന്ന് വി.എസ് പറഞ്ഞു കഴിഞ്ഞു. ഇടമലയാര്‍ കേസിലേതുപൊലെ പാമോയില്‍ കേസിലും അഴിമതിക്കാരെ ശിക്ഷിക്കുന്നതുവരെ പോരാടുമെന്ന് വി.എസ് വ്യക്തമാക്കി . ലാവ്ലിന്‍, ഐസ്ക്രീം പാര്ലര്‍ പെണ്വാിണിഭം തുടങ്ങി നിരവധിക്കേസുകള്‍ ഇനിയുമുണ്ട്. അഴിമതിക്കാരെ കരുതിയിരിക്കുക. വി.എസ് എന്ന രാഷ്ട്രീയ പോരാളി പിന്നാലെയുണ്ട്.




4 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ദയവു ചെയ്തു ഇങ്ങനത്തെ പോസ്റ്റുകള്‍ ഇടരുത്. താങ്കള്‍ ഇനി ബജറ്റിനെ പറ്റിയും ഇങ്ങനത്തെ സാഹിത്യം എഴുതും എന്ന് പ്രതീക്ഷിക്കുന്നു
    ഇത് പോലുള്ള കള്ള നാണയങ്ങളെ എന്തിനാണ് ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.
    രാഷ്ട്രീയ ലക്‌ഷ്യം വച്ചാണെങ്കില്‍ ഓക്കേ. അല്ലെങ്കില്‍ പ്ലീസ് ...

    മറുപടിഇല്ലാതാക്കൂ
  3. Dhushasan oru ugran congresskaran aanenu thonnunu.. V S ne angekarikan avante madi kandille

    മറുപടിഇല്ലാതാക്കൂ