2018, ജനുവരി 11, വ്യാഴാഴ്‌ച

നിങ്ങളുടെ ഫോണിനെ രഹസ്യ ചാരനാക്കാം




നമ്മുടെ കയ്യിലുള്ള പഴയ ഫോണിനെ ഒരു രഹസ്യ ചാരനാക്കി മാറ്റാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നു. ഈ ആപ്ലിക്കേഷന്റെ വിശേഷങ്ങളാണ് നമ്മള്‍ ഇന്ന് ഈ വീഡിയോയിലൂടെ പരിശോധിക്കുന്നത്.


ഹാവെന്‍ എന്ന പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് എഡ്വേര്‍ഡ് സ്നോഡനാണ്. എഡ്വേ‌ർ‍ഡ് സ്നാേഡനെ നിങ്ങൾ ഒരു പക്ഷെ അറിയും . അദ്ദേഹം ഒരു ആപ്ലിക്കേഷൻ ഡെവലപ്പർ എന്ന പേരിലല്ല അറിയപ്പെടുന്നത്. നേരെ മറിച്ച് അമേരിക്ക നടത്തുന്ന ഫോണ്‍ ചോര്‍ത്തലുകളും ഇന്റര്‍നെറ്റ്‌ ചാരവൃത്തിയും ലോകത്തിന്‌ മുമ്പില്‍ വെളിപ്പെടുത്തിയത്‌ സ്നോഡനാണ്‌.
അദ്ദേഹാണ് ഇപ്പോൾ ഫോണിനെ ഒരു രഹസ്യ നിരീക്ഷണ ഉപകരണമാക്കി മാറ്റുന്ന ഈ ആപ്പിന് പിന്നിൽ.

ഫോണിന് സമീപത്തെ ചെറു ചലനങ്ങൾ, ശബ്ദങ്ങൾ, പ്രകാശ വ്യത്യാസം എന്നിവയെല്ലാം ഉപയോഗിച്ച് നാം ഫോണ്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിൽ എന്ത് നടക്കുന്നു എന്ന് നമ്മുടെ തന്നെ മറ്റൊരു ഫോണിലേക്ക് അറിയിക്കാന്‍ ഈ ആപ്പിന് കഴിയും. ബെഡ്റൂമുകൾ, ഓഫീസ് റൂമുകൾ തുടങ്ങി നമ്മൾ ഫോണ്‍ വയ്ക്കുന്ന ഏത് ഭാഗത്തേയും ഇത്തരം രഹസ്യ വിവരങ്ങൾ റിക്കോർഡ് ചെയ്ത് അപ്പപ്പോൾ തന്നെ നമുക്ക് അയച്ച് തരാൻ ഈ ആപ്പിന് കഴിയും. ഫോണ്‍ വച്ചിരിക്കുന്ന ഭാഗത്ത് ഒരു ചെറു ചലനം ഉണ്ടായാൽ അപ്പോൾ കാമറ ഉണ‍ർന്ന് പ്രവർത്തിച്ച് ആ ദൃശ്യം പകർത്തും. ഒരു ചെറിയ ശബ്ദം കേട്ടാൽ ആപ്പോൾ തന്നെ ആ ശബ്ദം ഫോണ്‍ റിക്കോർഡ് ചെയ്യും. ഇത്തരത്തിൽ റിക്കോർഡ് ചെയ്യുന്ന വിവരങ്ങൾ അപ്പോൾ തന്നെ നമ്മുടെ മറ്റൊരു നന്പരിലേക്ക് മെസേജായി അയച്ചു തരികയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ