2018, ജനുവരി 11, വ്യാഴാഴ്‌ച

മലയാളിക്ക് അഭിമാനിക്കാം ജിമിക്കി കമ്മലിലൂടെ


ജിമിക്കി കമ്മൽ എന്ന ഗാനം കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാകില്ല. മലയാലത്തിൽ മാത്രമല്ല ലോകം മുഴുവനും ഈ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ നിരവധി ഭാഷകൾക്ക് പുറമേ അറബിയിലേക്ക് വരെ റീമേക്ക് ചെയ്തിരുന്നു. ഇപ്പോൾ ജിമിക്കി കമ്മൽ മലയാളിക്ക് മറ്റൊരു അഭിമാനമായിരിക്കുകയാണ്. യൂട്യൂബ് റീവൈൻഡിലൂടെ

ഈ കഴിഞ്ഞ് പോകുന്ന 2017 വ‍ർഷത്തിൽ ഇന്ത്യയിൽ ഏറ്റവും ഹിറ്റായ യൂട്യൂബ് വീഡിയോകളിൽ രണ്ടാം സ്ഥാനമാണ് ജിമിക്കി കമ്മലിന് ലഭിച്ചിരിക്കുന്നത്. ഈ  പാട്ടിനൊത്ത് ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അദ്ധ്യാപകരായ ഷെറിൻ്റേയും അന്നയുടേയും നേതൃത്വത്തിൽ നടന്ന ഡാൻസാണ് പ്രോഗ്രാമാണ് യൂട്യൂബ് ഇന്ത്യയിൽ ഹിറ്റ്ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള ബിബി കി വൈൻ എന്ന യൂട്യൂബ് ചാനലിലെ ഗ്രൂപ്പ് സ്റ്റഡി എന്ന വീഡിയോയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ ഈ വീഡിയോക്ക് ലഭിച്ചതിനേക്കാൾ കാഴ്ചക്കാരെ ജിമിക്കി കമ്മൽ നേടിയിട്ടുണ്ട്. വെറും മൂന്ന് മാസം കൊണ്ട് 1 കോടി 92 ലക്ഷം കാഴചക്കാരെ ജിമിക്കി കമ്മൽ നേടിയപ്പോൾ 8 മാസം കൊണ്ട്  1 കോടി 91 ലക്ഷം കാഴചക്കാരെ മാത്രമേ ബിബി കീ വൈൻസ് എന്ന ചാനലിലെ വീഡിയോ നേടിയിട്ടുള്ളൂ. എന്നാൽ കൂടുതൽ ലൈക്ക്, കമൻ്റ്, ഷെയ‌ർ എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് ഇത് ഒന്നാമത് എത്തിയിരിക്കുന്നത്.

ജിമിക്കി കമ്മലിന് ഏറ്റവും അധികം ആരാധകരെ നേടി കൊടുത്തത് തമിഴ് നാടിൽ നിന്നാണ്. ഇതേ തുടർന്ന് സൂര്യയുടെ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിൽ വരെ ഷെറിനും അന്നയും അഭിനയിച്ചിരുന്നു. Badri Ki Dulhania എന്ന ചിത്രത്തിലെ ഗാനമാണ് 2017 ൽ ഇന്ത്യയിൽ ഏറ്റവും അധികം പേർ യൂട്യൂബിലൂടെ കണ്ട  സിനിമാ ഗാനം. 32 കോടിയിൽ അധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ