2018, ജനുവരി 11, വ്യാഴാഴ്‌ച

യൂട്യൂബിലെ മഞ്ഞ ഡോളര്‍ ഒഴിവാക്കാം


യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ നേരിടുന്ന ഒരു പ്രതിസന്ധിയാണ് ൂട്യൂബിൽ നിന്നുള്ള വരുമാനത്തിൽ ഉണ്ടായ ഇടിവ്. 2017 ഏപ്രിൽ മാസം മുതലാണ് ഇത്തരമൊരു പ്രതിസന്ധി രൂക്ഷമായി തുടങ്ങിയത്. ഇതിന്റെ കാരണങ്ങളെ കുറിച്ച് നേരത്തെ തന്നെ ഒരു വീഡിയോ ചെയ്തിട്ടുള്ളതാണ്. അത് കണ്ടിട്ടില്ലാത്തവ‍ർക്കായി അതിന്റെ ലിങ്ക് ഈ വീഡിയോയുടെ താഴെ വയ്ക്കുന്നുമുണ്ട്. ഈ ഒരു പ്രതിസന്ധിയിൽ നിന്ന് യൂടൂബേഴ്സ് ഒന്ന് കര കയറുന്ന അവസരത്തിലാണ് ഇപ്പോൾ പ്രമുഖ ബ്രാൻഡുകളായ 3 കന്പനികൾ കൂടി യൂട്യൂബിന് പരസ്യം നൽകുന്നതിൽ നിന്നും പിൻതിരിഞ്ഞിരിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കാട്ടുന്ന വീഡിയോകൾ ഒഴിവാക്കുന്നതിൽ യൂട്യൂബ് പരാജയപ്പെടുന്നു എന്ന് കാട്ടിയാണ് ഇത്തരമൊരു പിൻവാങ്ങൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അതുകൊണ്ട് തന്നെയും യൂട്യൂബ് കാര്യങ്ങൾ കൂടുതൽ ക‍ർക്കശമാക്കി. ഇതിൻ്റെ ഭാഗമായി നമ്മൾ അപലോഡ് ചെയ്യുന്ന വീഡിയോകളിൽ ഒരു മഞ്ഞ നിറത്തിലുള്ള ഡോളർ സിംബൽ കൊണ്ടുവന്നു. വീഡിയോക്ക് ഒപ്പമുള്ള ഡോളർ സിംബൽ മഞ്ഞയാണെങ്കിൽ അതിൻ്റെ അർത്ഥം ആ വീഡിയോ അഡ്വെ‍ർ‍ടൈസ്മെൻ്ര് ഫ്റണ്ടലി അല്ല എന്നാണ്. പിന്നീട് അത്തരം വീഡിയോയിൽ പരസ്യങ്ങൾ കാണിക്കാതെയാകുന്നു. അല്ലാതെ തന്നെ പരസ്യങ്ങൾ കുറവാണ് . അപ്പോഴാണ് വെള്ളിടിയായിട്ട് ഈ മഞ്ഞ ഡോളറും എത്തുന്നത്. നമ്മൾ അപലോഡ് ചെയ്യുന്ന ഒരു വീഡിയോ അഡ്വെ‍ർ‍ടൈസ്മെൻ്ര് ഫ്റണ്ടലി ആണോ എന്ന് ചെക്ക് ചെയ്യുന്നത് മെഷീൻ ലേണിംഗ് വഴിയാണ്. അതുകൊണ്ട് തന്നെ പ്രശ്നമില്ലാത്ത പല വീഡിയോകളിലും ഇത്തരം മ‍ഞ്ഞ ഡോള‍ർ കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് മലയാളത്തിൽ തയ്യാറാക്കുന്ന വീഡിയോകളിൽ ഇത് കൂടുതലാണ്. ഇതേകുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇപ്പോൾ യൂട്യൂബ് തന്നെ ഒരു പോം വഴി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇന്ന് എനിക്ക് യൂട്യൂബിന്റെ ലണ്ടൻ ഓഫീസിൽ നിന്ന് ഒരു കോൾ വന്നിരുന്നു. അപ്പോൾ ഞാൻ അവരോട് പറഞ്ഞ ഏക പരാതിയും ഈ മഞ്ഞ ഡോളർ ആവശ്യമില്ലാതെ വരുന്നു എന്നതാണ്. അപ്പോൾ അവരും പറ‍ഞ്ഞ സോലുഷൻ ഒന്ന് തന്നെ ആയിരുന്നു. അതായത് നമ്മൾ വീഡിയോ അപ്ലോഡ് ചെയ്യുന്ന സമയത്ത് വീഡിയോ പബ്ലിക്ക് ആയി അപ്ലോഡ് ചെയ്യാതെ അൺലിസ്റ്റഡ് എന്ന ഒരു ഓപ്ഷൻ ഉണ്ട്. അത്തരത്തിൽ അണ്‍ലിസ്റ്റഡായി അപ്ലോഡ് ചെയ്യുക. അപ്പാേൾ വീഡിയോ പബ്ലിക്ക് ആവുന്നതിന് മുന്നേ തന്നെ നമുക്ക് അറിയാനാകും വീഡിയോ അഡ്വെ‍ർ‍ടൈസ്മെൻ്ര് ഫ്റണ്ടലി ആണോ എന്ന്. ഇനി മഞ്‍ഞ ഡോളറാണ് കാണിക്കുന്നത് എങ്കിൽ നമുക്ക് അവ റിവ്യ ചെയ്ത് പച്ച ഡോളറാക്കി മാറ്റാനാകും . പിന്നീട് മാത്രം വീഡിയോ പബ്ലിക്ക് ആക്കി മാറ്റിയാൽ മതി. സാധാരണ വീഡിയോ അപ്ലോഡ് ചെയ്യ്ത് ആദ്യത്തെ ഒരു 24 മണിക്കൂറിനുള്ളിലാകും കൂടുതൽ വ്യൂ ലഭിക്കുക. ഈ സമയം മുഴുവൻ മഞ്ഞ നിറത്തിലുള്ള ഡോളറാകും കാണിക്കുന്നത്. പരസ്യം ഒന്നും കാണിക്കുകയും ഇല്ല. ഇതിന് ഒരു പരിഹാരമാണ് ഇപ്പോൾ പറഞ്ഞ ഈ മാർഗ്ഗം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ