2018, ജനുവരി 11, വ്യാഴാഴ്‌ച

നിങ്ങളുടെ ഫോണിനെ രഹസ്യ ചാരനാക്കാം




നമ്മുടെ കയ്യിലുള്ള പഴയ ഫോണിനെ ഒരു രഹസ്യ ചാരനാക്കി മാറ്റാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നു. ഈ ആപ്ലിക്കേഷന്റെ വിശേഷങ്ങളാണ് നമ്മള്‍ ഇന്ന് ഈ വീഡിയോയിലൂടെ പരിശോധിക്കുന്നത്.


ഹാവെന്‍ എന്ന പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് എഡ്വേര്‍ഡ് സ്നോഡനാണ്. എഡ്വേ‌ർ‍ഡ് സ്നാേഡനെ നിങ്ങൾ ഒരു പക്ഷെ അറിയും . അദ്ദേഹം ഒരു ആപ്ലിക്കേഷൻ ഡെവലപ്പർ എന്ന പേരിലല്ല അറിയപ്പെടുന്നത്. നേരെ മറിച്ച് അമേരിക്ക നടത്തുന്ന ഫോണ്‍ ചോര്‍ത്തലുകളും ഇന്റര്‍നെറ്റ്‌ ചാരവൃത്തിയും ലോകത്തിന്‌ മുമ്പില്‍ വെളിപ്പെടുത്തിയത്‌ സ്നോഡനാണ്‌.
അദ്ദേഹാണ് ഇപ്പോൾ ഫോണിനെ ഒരു രഹസ്യ നിരീക്ഷണ ഉപകരണമാക്കി മാറ്റുന്ന ഈ ആപ്പിന് പിന്നിൽ.

ഫോണിന് സമീപത്തെ ചെറു ചലനങ്ങൾ, ശബ്ദങ്ങൾ, പ്രകാശ വ്യത്യാസം എന്നിവയെല്ലാം ഉപയോഗിച്ച് നാം ഫോണ്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിൽ എന്ത് നടക്കുന്നു എന്ന് നമ്മുടെ തന്നെ മറ്റൊരു ഫോണിലേക്ക് അറിയിക്കാന്‍ ഈ ആപ്പിന് കഴിയും. ബെഡ്റൂമുകൾ, ഓഫീസ് റൂമുകൾ തുടങ്ങി നമ്മൾ ഫോണ്‍ വയ്ക്കുന്ന ഏത് ഭാഗത്തേയും ഇത്തരം രഹസ്യ വിവരങ്ങൾ റിക്കോർഡ് ചെയ്ത് അപ്പപ്പോൾ തന്നെ നമുക്ക് അയച്ച് തരാൻ ഈ ആപ്പിന് കഴിയും. ഫോണ്‍ വച്ചിരിക്കുന്ന ഭാഗത്ത് ഒരു ചെറു ചലനം ഉണ്ടായാൽ അപ്പോൾ കാമറ ഉണ‍ർന്ന് പ്രവർത്തിച്ച് ആ ദൃശ്യം പകർത്തും. ഒരു ചെറിയ ശബ്ദം കേട്ടാൽ ആപ്പോൾ തന്നെ ആ ശബ്ദം ഫോണ്‍ റിക്കോർഡ് ചെയ്യും. ഇത്തരത്തിൽ റിക്കോർഡ് ചെയ്യുന്ന വിവരങ്ങൾ അപ്പോൾ തന്നെ നമ്മുടെ മറ്റൊരു നന്പരിലേക്ക് മെസേജായി അയച്ചു തരികയും ചെയ്യും.

യൂട്യൂബിലെ മഞ്ഞ ഡോളര്‍ ഒഴിവാക്കാം


യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ നേരിടുന്ന ഒരു പ്രതിസന്ധിയാണ് ൂട്യൂബിൽ നിന്നുള്ള വരുമാനത്തിൽ ഉണ്ടായ ഇടിവ്. 2017 ഏപ്രിൽ മാസം മുതലാണ് ഇത്തരമൊരു പ്രതിസന്ധി രൂക്ഷമായി തുടങ്ങിയത്. ഇതിന്റെ കാരണങ്ങളെ കുറിച്ച് നേരത്തെ തന്നെ ഒരു വീഡിയോ ചെയ്തിട്ടുള്ളതാണ്. അത് കണ്ടിട്ടില്ലാത്തവ‍ർക്കായി അതിന്റെ ലിങ്ക് ഈ വീഡിയോയുടെ താഴെ വയ്ക്കുന്നുമുണ്ട്. ഈ ഒരു പ്രതിസന്ധിയിൽ നിന്ന് യൂടൂബേഴ്സ് ഒന്ന് കര കയറുന്ന അവസരത്തിലാണ് ഇപ്പോൾ പ്രമുഖ ബ്രാൻഡുകളായ 3 കന്പനികൾ കൂടി യൂട്യൂബിന് പരസ്യം നൽകുന്നതിൽ നിന്നും പിൻതിരിഞ്ഞിരിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കാട്ടുന്ന വീഡിയോകൾ ഒഴിവാക്കുന്നതിൽ യൂട്യൂബ് പരാജയപ്പെടുന്നു എന്ന് കാട്ടിയാണ് ഇത്തരമൊരു പിൻവാങ്ങൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അതുകൊണ്ട് തന്നെയും യൂട്യൂബ് കാര്യങ്ങൾ കൂടുതൽ ക‍ർക്കശമാക്കി. ഇതിൻ്റെ ഭാഗമായി നമ്മൾ അപലോഡ് ചെയ്യുന്ന വീഡിയോകളിൽ ഒരു മഞ്ഞ നിറത്തിലുള്ള ഡോളർ സിംബൽ കൊണ്ടുവന്നു. വീഡിയോക്ക് ഒപ്പമുള്ള ഡോളർ സിംബൽ മഞ്ഞയാണെങ്കിൽ അതിൻ്റെ അർത്ഥം ആ വീഡിയോ അഡ്വെ‍ർ‍ടൈസ്മെൻ്ര് ഫ്റണ്ടലി അല്ല എന്നാണ്. പിന്നീട് അത്തരം വീഡിയോയിൽ പരസ്യങ്ങൾ കാണിക്കാതെയാകുന്നു. അല്ലാതെ തന്നെ പരസ്യങ്ങൾ കുറവാണ് . അപ്പോഴാണ് വെള്ളിടിയായിട്ട് ഈ മഞ്ഞ ഡോളറും എത്തുന്നത്. നമ്മൾ അപലോഡ് ചെയ്യുന്ന ഒരു വീഡിയോ അഡ്വെ‍ർ‍ടൈസ്മെൻ്ര് ഫ്റണ്ടലി ആണോ എന്ന് ചെക്ക് ചെയ്യുന്നത് മെഷീൻ ലേണിംഗ് വഴിയാണ്. അതുകൊണ്ട് തന്നെ പ്രശ്നമില്ലാത്ത പല വീഡിയോകളിലും ഇത്തരം മ‍ഞ്ഞ ഡോള‍ർ കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് മലയാളത്തിൽ തയ്യാറാക്കുന്ന വീഡിയോകളിൽ ഇത് കൂടുതലാണ്. ഇതേകുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇപ്പോൾ യൂട്യൂബ് തന്നെ ഒരു പോം വഴി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇന്ന് എനിക്ക് യൂട്യൂബിന്റെ ലണ്ടൻ ഓഫീസിൽ നിന്ന് ഒരു കോൾ വന്നിരുന്നു. അപ്പോൾ ഞാൻ അവരോട് പറഞ്ഞ ഏക പരാതിയും ഈ മഞ്ഞ ഡോളർ ആവശ്യമില്ലാതെ വരുന്നു എന്നതാണ്. അപ്പോൾ അവരും പറ‍ഞ്ഞ സോലുഷൻ ഒന്ന് തന്നെ ആയിരുന്നു. അതായത് നമ്മൾ വീഡിയോ അപ്ലോഡ് ചെയ്യുന്ന സമയത്ത് വീഡിയോ പബ്ലിക്ക് ആയി അപ്ലോഡ് ചെയ്യാതെ അൺലിസ്റ്റഡ് എന്ന ഒരു ഓപ്ഷൻ ഉണ്ട്. അത്തരത്തിൽ അണ്‍ലിസ്റ്റഡായി അപ്ലോഡ് ചെയ്യുക. അപ്പാേൾ വീഡിയോ പബ്ലിക്ക് ആവുന്നതിന് മുന്നേ തന്നെ നമുക്ക് അറിയാനാകും വീഡിയോ അഡ്വെ‍ർ‍ടൈസ്മെൻ്ര് ഫ്റണ്ടലി ആണോ എന്ന്. ഇനി മഞ്‍ഞ ഡോളറാണ് കാണിക്കുന്നത് എങ്കിൽ നമുക്ക് അവ റിവ്യ ചെയ്ത് പച്ച ഡോളറാക്കി മാറ്റാനാകും . പിന്നീട് മാത്രം വീഡിയോ പബ്ലിക്ക് ആക്കി മാറ്റിയാൽ മതി. സാധാരണ വീഡിയോ അപ്ലോഡ് ചെയ്യ്ത് ആദ്യത്തെ ഒരു 24 മണിക്കൂറിനുള്ളിലാകും കൂടുതൽ വ്യൂ ലഭിക്കുക. ഈ സമയം മുഴുവൻ മഞ്ഞ നിറത്തിലുള്ള ഡോളറാകും കാണിക്കുന്നത്. പരസ്യം ഒന്നും കാണിക്കുകയും ഇല്ല. ഇതിന് ഒരു പരിഹാരമാണ് ഇപ്പോൾ പറഞ്ഞ ഈ മാർഗ്ഗം.

മലയാളിക്ക് അഭിമാനിക്കാം ജിമിക്കി കമ്മലിലൂടെ


ജിമിക്കി കമ്മൽ എന്ന ഗാനം കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാകില്ല. മലയാലത്തിൽ മാത്രമല്ല ലോകം മുഴുവനും ഈ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ നിരവധി ഭാഷകൾക്ക് പുറമേ അറബിയിലേക്ക് വരെ റീമേക്ക് ചെയ്തിരുന്നു. ഇപ്പോൾ ജിമിക്കി കമ്മൽ മലയാളിക്ക് മറ്റൊരു അഭിമാനമായിരിക്കുകയാണ്. യൂട്യൂബ് റീവൈൻഡിലൂടെ

ഈ കഴിഞ്ഞ് പോകുന്ന 2017 വ‍ർഷത്തിൽ ഇന്ത്യയിൽ ഏറ്റവും ഹിറ്റായ യൂട്യൂബ് വീഡിയോകളിൽ രണ്ടാം സ്ഥാനമാണ് ജിമിക്കി കമ്മലിന് ലഭിച്ചിരിക്കുന്നത്. ഈ  പാട്ടിനൊത്ത് ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അദ്ധ്യാപകരായ ഷെറിൻ്റേയും അന്നയുടേയും നേതൃത്വത്തിൽ നടന്ന ഡാൻസാണ് പ്രോഗ്രാമാണ് യൂട്യൂബ് ഇന്ത്യയിൽ ഹിറ്റ്ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള ബിബി കി വൈൻ എന്ന യൂട്യൂബ് ചാനലിലെ ഗ്രൂപ്പ് സ്റ്റഡി എന്ന വീഡിയോയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ ഈ വീഡിയോക്ക് ലഭിച്ചതിനേക്കാൾ കാഴ്ചക്കാരെ ജിമിക്കി കമ്മൽ നേടിയിട്ടുണ്ട്. വെറും മൂന്ന് മാസം കൊണ്ട് 1 കോടി 92 ലക്ഷം കാഴചക്കാരെ ജിമിക്കി കമ്മൽ നേടിയപ്പോൾ 8 മാസം കൊണ്ട്  1 കോടി 91 ലക്ഷം കാഴചക്കാരെ മാത്രമേ ബിബി കീ വൈൻസ് എന്ന ചാനലിലെ വീഡിയോ നേടിയിട്ടുള്ളൂ. എന്നാൽ കൂടുതൽ ലൈക്ക്, കമൻ്റ്, ഷെയ‌ർ എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് ഇത് ഒന്നാമത് എത്തിയിരിക്കുന്നത്.

ജിമിക്കി കമ്മലിന് ഏറ്റവും അധികം ആരാധകരെ നേടി കൊടുത്തത് തമിഴ് നാടിൽ നിന്നാണ്. ഇതേ തുടർന്ന് സൂര്യയുടെ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിൽ വരെ ഷെറിനും അന്നയും അഭിനയിച്ചിരുന്നു. Badri Ki Dulhania എന്ന ചിത്രത്തിലെ ഗാനമാണ് 2017 ൽ ഇന്ത്യയിൽ ഏറ്റവും അധികം പേർ യൂട്യൂബിലൂടെ കണ്ട  സിനിമാ ഗാനം. 32 കോടിയിൽ അധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

2017, ഒക്‌ടോബർ 10, ചൊവ്വാഴ്ച

ഐഫോൺ10

ആപ്പിൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രധാനപ്പെട്ട മൂന്ന് മോഡലുകളാണ് ഐഫോൺ 8 ഐഫോൺ 8 പ്ലസ് ആൻഡ് ഐഫോൺ10 . ഇതിൽ ഐഫോൺ 8 ലും eight + ലും മുൻ മോഡലയ ഐ ഫോൺ 7 നെ അനുസരിച്ച് കാര്യമായ ഡിസൈൻ change കൾ വന്നിട്ടില്ല എന്നൽ ഐ ഫോൺ 10 എന്ന മോഡൽ ഇതുവരെ ഉള്ള ഐ ഫോൺ മോഡലുകളിൽ ഏറ്റവും മികച്ചത് എന്ന് വേണം പറയാൻ.

സ്ക്രീനിന്റെ പുറത്തുള്ള അരികുകൾ അഥവാ bezelukal വളരെ കുറച്ചു മാത്രമാണ് ഐ ഫോൺ 10 ഇൽ ഉള്ളത്. അതായത് ഫോണിന്റെ മുൻ ഭാഗം പൂർണമായും സ്ക്രീൻ കയ്യടിക്കിയിരിക്കുന്ന്. ഹൊ ബട്ടൺ പൂർണമായും ഒഴിവാക്കിയാണ് ഐഫോൺ 10 ന്റെ നിർമാണം. ഉപയോഗിക്കുന്ന ആളുടെ മുഖം തിരിച്ചു അറിഞ്ഞു അൺലോക്ക് ചെയ്യാനുള്ള ഫേസ് id എന്ന കഴിവാണ് ഐ ഫോൺ 10 നേ വ്യത്യസ്തമാക്കുന്നത്. എന്നൽ ഇൗ ഒരു ഫീച്ചർ ഐ ഫോൺ 8 ലും 8+ lum ഇല്ല. വാട്ട്സ്ആപ്പിലൂടെ യും മറ്റും നമ്മൾ നിരവധി ഇമോജികൾ അയക്കരുണ്ട്. എന്നൽ നമ്മുടെ മുഖ ചലനം മനസ്സിലാക്കി നമ്മുടെ തന്നെ ശബ്ദത്തിലും ഭാവത്തിലും സംസാരിക്കുന്ന ആനിമേറ്റഡ് ഇമോജികൽ അഥവാ അനിമോജി ഐ ഫോൺ 10 ന്റ്റ്‌ മറ്റൊരു സവിശേഷത ആണ്.


ഐ ഫോൺ 10 ന്റെ മുകളിൽ ഫ്രിന്റ് ക്യാമറയും ഇയർ peceum വരുന്ന് ഭാഗത് കൂടി സ്ക്രീൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇൗ മോഡൽ കാണുമ്പോൾ ആശിച്ചു പോകുന്നു. വരും മോഡലുകളിൽ ഇൗ ഒരു കുറവ് കൂടി പരിഹരിച്ചു മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം.

ഐ ഫോൺ 8 ന് 4.7 ഇഞ്ച് ഡിസ്പ്ലേയം 8+ നു 5.5 ഇഞ്ച് ഡിസ്പ്ലേ യുമാനുള്ളത്. എന്നൽ ഐഫോൺ 10 ന്‌ ആകട്ടെ 5.8 ഇഞ്ച് ഡിസ്പ്ലേ ആണ. മൂന്ന് മോടെളിലിലും ബാക്ക് ക്യാമറാ 12 എംപിയും. ഫ്രിന്റ്‌ ക്യാമറ 7 എംപി യുംമണ്. ഐ ഫോൺ 8 നും 8 + മും ഫിംഗർ പ്രിന്റ് സുരക്ഷ ഏകുന്ന്. മൂന്ന് മോഡലികും വയർലെസ്സ് ചർഗിങ് സാധ്യമാണ്. ഇവയിൽ വെള്ളമോ പോടിയോ കടക്കാത്ത വിധമാണ് നിർമിച്ചിരിക്കുന്നത്.


പക്ഷേ തൊട്ടാൽ പൊല്ലും.

ഐ ഫോൺ 8 ന്റ് 64 ജിബി മോഡലിന് 64k രൂപയും 8+ ന 73000 രൂപയുമാണ് വില. എന്നൽ ഐ ഫോൺ 10 ആകട്ടെ 89 രൂപയാണ് വില. അതുകൊണ്ട് തന്നെയും ഐ ഫോണിന്റെ പുതിയ മോഡലുകൾ മൊബൈൽ രംഗത്തെ അഡ്മ്പരത്തിന്റെ പ്രതീകമായി മാറുകയാണ്.


2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

Glimpse of my life journey.....



2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ 2014 വെര്‍ഷന്‍ അവതരിപ്പിച്ചു

സാംസങ്ങ്‌ തങ്ങളുടെ ടാബ്ലറ്റ്‌ ശ്രേണിയിലേക്ക്‌ ഒരു പുതിയ അംഗത്തെക്കൂടി അവതരിപ്പിച്ചു. 2012 ഫെബ്രുവരി 27 ന്‌ അവതരിപ്പിച്ച 10 ഇഞ്ച്‌ ടാബ്ലറ്റായ ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ പുതിയ വെര്‍ഷനാണ്‌ ഗ്യാലക്‌സി നോട്ട്‌ 10.1 - 2014 എന്ന പേരില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്‌. 1.9Ghz ഒക്ടാകോര്‍(8 കോര്‍) പ്രോസസ്സസറാണ്‌ ഇതിന്റെ 3ജി മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ എല്‍.ടി.ഇ മോഡലില്‍ 2.3Ghz ക്വാഡ്‌കോറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആന്‍ഡ്രോയിഡ്‌ 4.3 ഓപ്പറേറ്റിംഗ്‌ സിംസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന്‌ 3ജിബി റാമാണ്‌ കരുത്തുപകരുന്നത്‌. 

2560X1600 റെസല്യൂഷന്‍ പ്രദാനം ചെയ്യുന്ന ഡിസ്‌പ്ലെ ഐപ്പാഡിന്റെ റെറ്റിന ഡിസ്‌പ്ലേയേക്കാള്‍ ദൃശ്യമിഴിവ്‌ നല്‍കും. പിറകില്‍ 8 മെഗാപിക്‌സലും മുന്നില്‍ 2 മെഗാപിക്‌സലും ശേഷിയുളള ക്യമാറകളാണുളളത്‌. 16,32,64 ജിബി സ്റ്റോറേജ്‌ കപ്പാസിറ്റിയില്‍ ലഭ്യമാകുന്ന നോട്ടിന്‌ 8280mAh ബാറ്ററിയാണ്‌ കരുത്ത്‌ പകരുക. കഴിഞ്ഞ ദിവസം അവതരിപ്പിച്ച നോട്ട്‌ 3 ഫാബ്ലറ്റിലെ ഒട്ടുമിക്ക സവിശേഷതകളും പുതിയ 10.1 നോട്ടിലും സാംസങ്ങ്‌ ഉള്‍കൊളളിച്ചിട്ടുണ്ട്‌. 

ഒക്ടോബര്‍ മാസത്തോടുകൂടി വിപണിയില്‍ എത്തുന്ന നോട്ട്‌ 10.1 ന്‌ എന്ത്‌ വിലയാകുമെന്ന്‌ സാംസങ്ങ്‌ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയും ഹാര്‍ഡ്‌വെയര്‍ കരുത്തുളള പുതിയ നോട്ടിന്‌ എന്തായാലും 40,000 രൂപയ്‌ക്ക്‌ മുകളില്‍ വില പ്രതീക്ഷിക്കാം. 

2013, ജൂലൈ 10, ബുധനാഴ്‌ച

ശ്വേതയുടെ പ്രസവത്തിലേക്ക് ഒരു എത്തിനോട്ടം....

ശ്വേത പെറ്റെന്ന് കേള്ക്കുന്പോഴേക്കും ആളുകള്ഇങ്ങനെ കയര്എടുക്കാന്ഓടുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. ഇന്നത്തെ കേരള സാമൂഹിക രംഗത്തെ മികച്ച ചര്ച്ചാവിഷയമാണ് ശ്വേതയുടെ പ്രസവും അതിന്െറ ചിത്രീകരണവും. എത്രയോ സിനിമകളില്നായികമാരുടെ പ്രസവസീനുകള്കാണിക്കുന്നുണ്ട്. അവിടെയെല്ലാം നടി അഭിനയിക്കുകയാണ്. എന്നാല്ബ്ലെസിയുടെ കളിമണ്ണ് എന്ന സിനിമയില്കുറച്ചുകൂടി റിയാലിറ്റിക്ക് വേണ്ടിയാകണം യഥാര്ത്ഥ പ്രസവരംഗം ക്യാമറയില്പകര്ത്തിയത്. അതിന് നടി ശ്വേതക്കോ അവരുടെ ഭര്ത്താവിനോ ഇഷ്ടക്കേടില്ലെങ്കില്ബാക്കി ഉളളവര്ക്ക് എന്ത് ഛേദം? ഇനി ബുദ്ധിമുട്ടുളളവര് സിനിമ കാണേണ്ട. തീര്ന്നില്ലേ പ്രശ്നം. അല്ലാതെ ഇതൊരു ആഗോള പ്രശ്നമാക്കേണ്ട വല്ല കാര്യവുമുണ്ടോ?

ഭദ്രന്സംവിധാനം ചെയ്ത അയ്യര്ദി ഗ്രേറ്റ് എന്ന ചിത്രത്തിനുവേണ്ടി, പെരുമണ്ട്രെയിന്ദുരന്തം നടന്നപ്പോള്ദുരന്തമുഖത്തിന്െറ ചില വിഷ്വലുകള്പകര്ത്തുകയും അവ ചിത്രത്തില്ഉപയോഗിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. അതുപോലെ ഇതിനേയും മറ്റൊരുദുരന്തമായി കണക്കാക്കിയാല്തീരുന്ന പ്രശ്നങ്ങളേ ഉളളൂ!ഇവിടെ ഒരു സെന്സര്ബോര്ഡ് ഉണ്ട്. അതിന് ചില നിബന്ധനകള്ഉണ്ട്. സെന്സര്ബോര്ഡിന്െറ നിബന്ധനകള്ക്കനുസരിച്ച് മാത്രമേ ചിത്രം റിലീസ് ചെയ്യാനാകൂ. കളിമണ്ണ് എന്ന ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അതില്സംവിധായകന്എങ്ങനെയാണ്, എന്തൊക്കെയാണ് അവതരിപ്പിക്കുന്നത് എന്നുപോലും ആരും കണ്ടിട്ടില്ല. പിന്നെ എന്തിന് വിഷയത്തില്ആവശ്യമില്ലാത്ത ചര്ച്ചകള്നടത്തണം? ഇതിനെ ഒരു സാംസ്കാരിക അപചയമായി കണ്ട് വിമര്ശിക്കുന്നവര്ഒരു കാര്യം മനസിലാക്കിയാല്നന്ന്. കളിമണ്ണ് എന്ന ചിത്രം ഡിസ്കവറി ചാനലില്പ്രദര്ശിപ്പിക്കുവാനുളള ഡോക്ക്യുമെന്ററി അല്ല. സാധാരണ ജനങ്ങള്കുടുംബത്തോടൊപ്പം തീയേറ്ററില്പോയി കാണാനുളള ഒരു കോമേഴ്സ്യല്സിനിമയാണ്. അറിവ് തന്മാത്ര, ഭ്രമരം, പ്രണയം, കാഴ്ച തുടങ്ങിയ മികച്ച ചിത്രങ്ങള്മലയാളിക്ക് സമ്മാനിച്ച ബ്ലെസിക്ക് നന്നായി അറിയാം.അതിനാല്അനാവശ്യ വിമര്ശനം നടത്തുന്നവര്ചിത്രം റിലീസ് ചെയ്യുന്നതുവരെയെങ്കിലും കാത്തിരിക്കുക. അല്ലാതെ ശ്വേത പെറ്റെന്ന് കേള്ക്കുന്പോഴേക്കും ഓടിപ്പോയി കയര്എടുക്കാതിരിക്കൂ….

2012, ജൂലൈ 19, വ്യാഴാഴ്‌ച

ചില ഷവര്‍മ്മ ചിന്തകള്‍



ഓരോ പ്രദേശത്തേയും കാലാവസ്ഥക്കും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും അനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് അതാത് പ്രദേശങ്ങളിലെ പ്രകൃത്യാലുളള ആഹാരങ്ങള്‍ പലപ്പോഴും ഔഷധമാകാറുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ കാലാവസ്ഥ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് കേരളത്തില്‍ സുലഭമായി ലഭിക്കുന്ന കരിക്കിന്‍ വെളളം കഴിക്കുന്നത് നന്നെന്ന് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ അതികഠിനമായ ചൂടുളള അറേബ്യന്‍ രാജ്യങ്ങളില്‍ കാലാവസ്ഥാനുസൃതമായി ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് മികച്ച ഔഷധമാണ് അവിടങ്ങളില്‍ കാണുന്ന ഈന്തപ്പഴം. ചുരുക്കത്തില്‍ ഓരോ പ്രദേശത്തേയും കാലാവസ്ഥക്ക് അനുസരിച്ചുളള ആഹാരങ്ങള്‍ നമുക്ക് പ്രകൃത്യാല്‍ തന്നെ ലഭിക്കുന്നുണ്ട്. 
കേരളത്തിന്‍െറ തനത് ഭക്ഷണങ്ങളായ കപ്പയും നാടന്‍ മത്സ്യക്കറികളും കരിക്കിന്‍വെളളവും കേരളീയ സദ്യയുമൊക്കെ വിദേശികള്‍ക്ക് പോലും പ്രിയങ്കരമാണ്. ജനിച്ച നാട്ടില്‍ നിന്നും അകന്ന് പ്രവാസത്തിന്‍െറ കൊടുംചൂടില്‍ കഴിയുന്ന എന്നെപ്പോലെയുളളവരില്‍ സത്യത്തില്‍ അത്തരം ഭക്ഷണങ്ങള്‍ ഒരു നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നു. എന്നാല്‍ കേരളത്തിലെ ഇന്നത്തെ കോര്‍പ്പറേറ്റ് യുവതലമുറ ഷവര്‍മ്മ (ശവ ര്‍മ്മ എന്നും പറയാം!)പോലുളള ഫാസ്റ്റ് ഫുഡിനെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ഈ ഷവര്‍മ്മ അറേബ്യന്‍ ഫുഡാണ്. എരി ചേര്‍ക്കാതെ പുഴുങ്ങിയ മാംസം ഇളം ചൂടില്‍ വേവിച്ച് കുബ്ബൂസിനുളളില്‍ പൊതിഞ്ഞ് തരുന്നു. മുളക് കാണുന്പോള്‍ തന്നെ എരിയുന്ന അറബികള്‍ക്ക് ആ ആഹാരം ചേരും. കേരളത്തില്‍ അഴുകിയ ചിക്കന്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഷവര്‍മ്മ കഴിച്ച് യുവാവ് മരിച്ച സംഭവം നമ്മില്‍ ഉണര്‍ത്തിയ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല.നാടന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കി മലയാളി കോര്‍പ്പറേറ്റ് സമൂഹം ഇത്തരം ഭക്ഷണങ്ങളുടെ പുറകെ പോകുന്നത് ഒരു തരം ജാഡ കാണിക്കല്‍ അല്ലെ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. 

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

സാള്‍ട്ട് ആന്റ് പെപ്പര്‍..... ഒരു ഉപ്പില്ലാ കഞ്ഞി


ഇന്നലെ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രം കാണാനിടയായി. ഏറെ പ്രതീക്ഷകളുമായാണ് ചിത്രം കാണാനിരുന്നത്. എന്നാല്‍ ചിത്രം എന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല. ഇൌ ചിത്രം കാണാത്തവരാണ് പലപ്പോഴും ഇതിനെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞിരുന്നത്. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗിലും അണിയറ ശില്‍പ്പികള്‍ വിജയിച്ചു. അതുകൊണ്ടാവണം ചിത്രം മികച്ച ഹിറ്റായി മാറിയത്. ദുബായിലെ തീയേറ്ററുകളിലും ചിത്രം ഹൌസ്ഫുള്‍ ആണ്. കണ്ടവരക്കൊ റിവ്യൂകളിലും മറ്റും വായിച്ചും കേട്ടറിഞ്ഞതുമായ തരത്തിലുളള നല്ല അഭിപ്രായമാണ് പറയുന്നത്. തങ്ങളായി മാറ്റിപ്പറയേണ്ടതില്ലല്ലോ എന്ന ചിന്തയാകണം ഇതിന് പിന്നില്‍. 

ബാബുരാജ് എന്ന നടന്റെ വ്യത്യസ്തമായ കഥാപാത്രം ഒഴിച്ച് നിര്‍ത്തിയാല്‍ ഇതില്‍ എടുത്ത് പറയത്തക്കതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന കഥാപാത്രമാണ് ബാബുരാജിന്റേത്. അദ്ദേഹം തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. അത്തരമൊരു കഥാപാത്രത്തെ ബാബുരാജിനെ ഏല്‍പ്പിക്കാന്‍ സംവിധായകനായ ആഷിക് അബു കാണിച്ച തന്റേടം പ്രശംസനീയം തന്നെ. മറ്റ് ചിത്രങ്ങളില്‍ അധികം കണ്ടിട്ടില്ലാത്ത തരത്തില്‍ സൌഹൃദസദസില്‍ സ്ത്രീകള്‍ മാത്രമിരുന്ന് മദ്യപിക്കുന്ന ഒരു സീനും ചിത്രത്തിലുണ്ട്. ചിത്രത്തിന് വ്യത്യസ്തത കൈവരുത്താനുളള സംവിധായകന്റെ ഗിമ്മിക്കായിരുന്നിരിക്കണം ഇതെന്ന് തോന്നുന്നു. ഒരു കാട്ടുമൂപ്പനെ ചുറ്റിപ്പറ്റിയുളള ചില സംഭവങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ചിത്രം തുടങ്ങുന്നതുതന്നെ ഇവിടെ നിന്നുമാണ്. എന്നാല്‍ ചിത്രത്തില്‍ പ്രദിപാതിക്കുന്ന ഇത്തരം പല കാര്യങ്ങളിലും ഒരു പൂര്‍ണത കൈവരുന്നില്ല. അങ്ങനെ മൊത്തത്തില്‍ നോക്കുമ്പോള്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ഒരു ഉപ്പില്ലാ കഞ്ഞിപോലെയാകുന്നു.

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

അഴിമതിക്കാരെ കരുതിയിരിക്കുക. വി.എസ് പിന്നാലെയുണ്ട്


വി.എസ് എന്ന ഒറ്റയാള്‍ പട്ടാളം കത്തിക്കയറുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുളളില്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്ത്തിയിരിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ മലയാളിയുടെ മനസിലുളള സ്ഥാനം അദ്ദേഹത്തിന് അരക്കിട്ട് ഉറപ്പിക്കാന് കഴിഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഇത് വോട്ടാക്കി മാറ്റാനാകുമോ എന്ന് കാത്തിരുന്നു കാണാം.

കേരളത്തില്‍ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന സ്മാര്ട്ട് സിറ്റി യാഥാര്ത്ഥ്യവമാക്കി കൊണ്ട് വി.എസ് തന്റെ ആദ്യ ഗോള്‍ നേടി. ഭൂമിയുടെ സ്വതന്ത്രാവകാശം നല്കില്ല എന്ന വി.എസിന്റെ ആവശ്യം നേടി എടുക്കാന്‍ അദ്ദേഹത്തിനായി എന്നത് എടുത്തുപറയേണ്ടതാണ്. ഇൌ ആവശ്യത്തിന് മുന്നില്‍ ടീകോം പ്രതിനിധികള്ക്ക് മുട്ട് മടക്കേണ്ടി വരികയായിരുന്നു. വി.എസിന്റെ ഇൌ നേട്ടം അദ്ദേഹത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്ക്കിടയിലും പ്രിയങ്കരനാക്കി. സ്മാര്ട്ട് സിറ്റി വി.എസിന് ലഭിച്ച പൊന്‍ തൂവല്‍ തന്നെയാണ്.

മുന്‍ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സ്വന്തം പാര്ട്ടിക്കാരനുമായ പി.ശശിക്കെതിരെയായിരുന്നു വി.എസിന്റെ അടുത്ത ഗോള്‍. ശശിക്കെതിരെ ഉയര്ന്ന് അഴിമതി ആരോപണങ്ങള്ക്കെതിരെ വി.എസ് കൈക്കൊണ്ട കടുത്ത നിലപാടുകള്‍ മൂലം ശശിക്ക് ഒടുവില്‍ പാര്ട്ടിയിലെ സ്ഥാനമാനങ്ങള്‍ രാജിവയ്ച്ച് പോകേണ്ട സ്ഥിതിവരെ എത്തിച്ചേര്ന്നു . വി.എസിന്റെ ഇൌ നിലപാടുകള്‍ സ്വന്തം പാര്ട്ടിക്കും അത്ര ദഹിച്ചിട്ടുണ്ടാകില്ല. എങ്കിലും പ്രത്യേക രാഷ്ട്രീയ ചായ്വുകളില്ലാത്ത സാധാരണ മലയാളി മനസില്‍ വി.എസിന് വീണ്ടുംസ്ഥാനം ഉറപ്പിക്കാനായി.

ഇപ്പോഴിതാ രണ്ട് ദശാബ്ദക്കാലത്തെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളളക്ക് ഒരു വര്ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കുന്നതിനും വി.എസ് കാരണക്കാരനായി. 2003 ല്‍ ഹൈക്കോടതി ബാലകൃഷ്ണപിളളയെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും വി.എസ് അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. ഇടമലയാറില്‍ ടണല്‍ നിര്മ്മിക്കുന്നതിന് ഒൌദ്യോഗിക പദവി ദുരുപയോഗം ചെയത് മുന്പത്തേതിനേക്കാള്‍ ഏഴിരട്ടി തുകക്ക് കരാര്‍ നല്കി എന്നതാണ് പിളളക്കെതിരെയുളള കേസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിളളക്ക് ജയിലില്‍ പോകേണ്ടിവരും.

സ്വന്തം പാര്ട്ടിക്കാര്ക്കും ഇപ്പോള്‍ വി.എസിനെ പേടിയാണ്. പൊതുമുതല്‍ കട്ടുതിന്നുന്നവരെ വെറുതെ വിടില്ലെന്ന് വി.എസ് പറഞ്ഞു കഴിഞ്ഞു. ഇടമലയാര്‍ കേസിലേതുപൊലെ പാമോയില്‍ കേസിലും അഴിമതിക്കാരെ ശിക്ഷിക്കുന്നതുവരെ പോരാടുമെന്ന് വി.എസ് വ്യക്തമാക്കി . ലാവ്ലിന്‍, ഐസ്ക്രീം പാര്ലര്‍ പെണ്വാിണിഭം തുടങ്ങി നിരവധിക്കേസുകള്‍ ഇനിയുമുണ്ട്. അഴിമതിക്കാരെ കരുതിയിരിക്കുക. വി.എസ് എന്ന രാഷ്ട്രീയ പോരാളി പിന്നാലെയുണ്ട്.




2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ബി പോസിറ്റീവ്


ലോകത്തെ 20 ശതമാനം വാഹനാപകടങ്ങള്‍ക്കും കാരണം മദ്യപിച്ച് വാഹനം ഒാടിക്കുന്നതാണ് എന്ന വാര്‍ത്ത കേട്ടാല്‍ സാധാരണക്കാര്‍ എങ്ങനെ ചിന്തിക്കും? ഇത്രയധികം അപകടങ്ങള്‍ക്ക് കാരണക്കാരനായ മദ്യത്തെ വാഹനം ഒാടിക്കുമ്പോഴെങ്കിലും മാറ്റി നിര്‍ത്താം എന്നല്ലേ. എന്നാല്‍ എല്ലാ കാര്യങ്ങളേയും വളരെ പോസിറ്റീവായി കണ്ട മഹാനായ മദ്യപന്‍ ചിന്തിച്ചത് എന്താണെന്നറിയുമോ? മദ്യപിക്കാതെ ചായയോ കാപ്പിയോ സോഫ്റ്റ് ഡ്രിങ്ക്സോ ഒക്കെ കുടിച്ച് കൊണ്ട് വാഹനം ഒാടിക്കുന്ന 80 ശതമാനം പേരും അപകടത്തില്‍പ്പെടുകയാണ്. എന്നാല്‍ മദ്യപിച്ച് വാഹനം ഒാടിക്കുന്നവരാകട്ടെ 20 ശതമാനം മാത്രമേ അപകടങ്ങളില്‍പ്പെടുന്നുളളൂ. എങ്ങനെയുണ്ട് ഇൌ ചിന്താഗതി? ഇതാണ് പോസിറ്റീവ് തിങ്കിംഗ്. ഏത് കാര്യമായാലും അവയിലെ നല്ലവശങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നതിനെയാണ് പോസിറ്റീവ് തിങ്കിംഗ് എന്ന് പറയുന്നത്. എന്തിലേയും ദോഷവശങ്ങള്‍ മാത്രം നോക്കി കാണുന്ന ചിന്താഗതിയാണ് നെഗറ്റീവ് തിങ്കിംഗ്. വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ട മകന്‍ തിരിച്ചെത്താന്‍ വൈകുമ്പോള്‍ അവന്‍ വല്ല അപകടത്തിലും പെട്ടോ എന്ന് ആദ്യമേ ചിന്തിക്കുന്ന അമ്മമാര്‍ നമുക്ക് ചുറ്റുമുണ്ട്.
ശുഭകാര്യങ്ങള്‍ക്കായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ശകുനം നോക്കുന്നത് മിക്ക മലയാളികളുടേയും ശീലമാണ്. യാത്രക്കായി ഇറങ്ങുമ്പോള്‍ വല്ല ദുശകനുവും വന്നാലോ.... അന്നത്തെ ദിവസം പോയിക്കിട്ടും. ഇത്തരം അനുഭവങ്ങള്‍ മിക്കവര്‍ക്കും ഉണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ദുശകുനം വല്ലതും കണ്ടാല്‍ അപ്പോള്‍ തന്നെ നമ്മുടെ മനസ് പതറി തുടങ്ങും. പിന്നീട് മനസില്‍ ടെന്‍ഷന്റെ വിളയാട്ടമായിരിക്കും. ടെന്‍ഷനോടേയും ഭയത്തോടെയും ചെയ്യുന്ന ഒരു കാര്യങ്ങളും വിജയത്തില്‍ എത്തില്ല. എന്നാല്‍ ഇത്തരം പരാജയങ്ങള്‍ക്കെല്ലാം നാം പഴിപറയുന്നതോ ദുശകുനമായി വന്ന പാവം അന്യജാതിക്കാരനെ.
ഇന്റര്‍വ്യൂവിന് പോകാനായി രാവിലെ കുളിച്ച് നൂറ് ദൈവങ്ങളേയും മനസില്‍ ധ്യാനിച്ച് വീട്ടില്‍ നിന്നിറങ്ങിയ ഉദ്യോഗാര്‍ത്ഥിയുടെ കാല്‍ കല്ലില്‍ തട്ടി ഒരല്‍പ്പം മുറിഞ്ഞെന്നിരിക്കട്ടെ. ഉണ്ടായിരുന്ന ആത്മവിശ്വാസമെല്ലാം പാടേ ചോര്‍ന്നൊലിക്കും. ആത്മവിശ്വാസമില്ലാതെ ടെന്‍ഷനിടിച്ച് ഇന്റര്‍വ്യൂ ചെയ്യുന്നയാളുടെ മുന്നില്‍ ചെന്നിരുന്നാല്‍ ജോലി ലഭിക്കുമോ? ഇത്തരം അവസ്ഥയില്‍ തങ്ങള്‍ക്കുളള കഴിവ് പൂര്‍ണമായും വിനിയോഗിക്കാനാകാതെ വരുമ്പോള്‍ പരാജയം നമ്മെ തുറിച്ച് നോക്കും. എന്നാല്‍ കല്ലില്‍ തട്ടി മറിഞ്ഞ് വീണ് തല പൊട്ടിയില്ലല്ലോ. ഇത്രയല്ലേ സംഭവിച്ചോളൂ എന്ന് കരുതി ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കിലോ? ഫലം മറ്റൊന്നായേനേ. എന്നാല്‍ വാഹനാപകടത്തില്‍ ചതഞ്ഞരഞ്ഞ് കിടക്കുന്ന മൃതദേഹത്തില്‍ നോക്കി ഇത്രയല്ലേ സംഭവിച്ചോളു എന്ന് പറയുന്നത് അത്ര നല്ല പോസിറ്റീവ് തിങ്കിംഗ് അല്ല.
രാത്രി മുറ്റത്തേക്കിറങ്ങിയപ്പോള്‍ ഇരുട്ടത്ത് എന്തോ കടിച്ചെന്ന് സംശയം തോന്നിയ എന്റെ ഒരു പരിചയക്കാരന്‍, കടിച്ചത് പാമ്പാണെന്ന് കരുതി ഉടന്‍ തന്നെ ബന്ധുക്കളുമായി ആശുപത്രിയിലേക്ക് പോയി. എന്നാല്‍ യാത്രാമദ്ധ്യേ തന്നെ ഇയാള്‍ മരണമടയുകയും ചെയ്തു. മൃതദേഹം പരിശോധിച്ച ഡോക്ടര്‍ ശരീരത്ത് വിഷം തീണ്ടിയിട്ടില്ല എന്ന് കണ്ടെത്തുകയും മുറിവില്‍ നിന്ന് ഇൌര്‍ക്കില്‍ കഷണം കണ്ടെത്തുകയും ചെയ്തു. മരണകാരണമാകട്ടെ അനാവശ്യ ഭയം മൂലമുളള ഹൃദയാഘാതവും. ഒരു ചെറിയ തലവേദന വന്നാല്‍ അത് ബ്രെയിന്‍ ട്യൂമറാണെന്നും ഇടത് കൈ വേദനിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കിന്റെ തുടക്കാമാണെന്നും വയറ്റില്‍ വേദന വന്നാല്‍ കുടലില്‍ അര്‍ബുദമാണോ എന്നും ചിന്തിച്ച് ടെന്‍ഷന്‍ അടിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന മലയാളി മനസുകള്‍ക്ക് പോസിറ്റീവ് തിങ്കിംഗ് അത്ര ദഹിച്ചെന്ന് വരില്ല.
നെഗറ്റീവായുളള കാര്യങ്ങള്‍ മാത്രം ചിന്തിക്കുക എന്നത് ജീവിത വിജയത്തിന് തടസ്സം നില്‍ക്കും. മനുഷ്യന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സമാധാനപരവും സന്തോഷകരവുമായ മാനസിക അവസ്ഥ സുപ്രധാനമാണ്. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാന്‍ ഇരിക്കുന്നതും നല്ലതിന് എന്ന ചിന്തയും പോസിറ്റീവ് തിങ്കിംഗ് തന്നെയാണ്. പോസിറ്റീവ് തിങ്കിംഗിനെ നമുക്ക് ഉപകരിക്കുന്ന രീതിയില്‍ വേണം ഉപയോഗിക്കാന്‍. തിരക്ക് പിടിച്ച ആധുനിക ലോകത്ത് ടെന്‍ഷന്‍ മനഷ്യന്റെ കൂടെപ്പിറപ്പാണ്. അതോടൊപ്പം നമ്മുടെ ചിന്തകളെ ശരിയായ വിധം നയിച്ചില്ലെങ്കില്‍ അവ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അമിതമായ ടെന്‍ഷന്‍ മനുഷ്യന്റെ ആയുസ് കുറക്കും. അതിനാല്‍ ഏത് കാര്യമായാലും അവയിലെ ഗുണവശങ്ങള്‍ മാത്രം കാണുന്നത് ശീലമാക്കി സ്വന്തം കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തു.

2010, ജൂൺ 5, ശനിയാഴ്‌ച

മലയാളം ടൈപ്പിംഗ് സുന്ദരമാക്കാന്‍ ഒരു സൂത്രപ്പണി


മലയാളം ഫോണ്ടുകള്‍ യൂണിക്കോഡാക്കി മാറ്റാനോ ഗൂഗിള്‍ ട്രാന്‍സിറ്ററേഷന്‍ ഉപയോഗിച്ചോ മലയാളം ടൈപ്പ് ചെയ്യാന്‍ മിക്ക മലയാളി ബ്ളോഗര്‍മാരും പഠിച്ചിട്ടുണ്ടാകും. എന്നാല്‍ ചില്ല് അക്ഷരങ്ങളും ണ്ട എന്ന അക്ഷരവും പ്രശ്നം സൃഷ്ടിക്കാറുളളത് സര്‍വ്വസാധാരണമാണ്. ഞാന്‍ എന്റെ ഇൌ കുഞ്ഞ് ബ്ളോഗില്‍ മലയാളം വൃത്തിയായി എഴുതാന്‍ ഒരു സൂത്രപ്പണി കണ്ടുപിടിച്ചു. ആദ്യമായി നിങ്ങള്‍ സാധാരണ ചെയ്യാറുളളപോലെ യൂണിക്കോഡ് മലയാളം ഏത് വിധേനയും ടൈപ്പ് ചെയ്യുക. അതിന് ശേഷം മാതൃഭൂമി ദിനപ്പത്രത്തിന്റെ വെബ്സൈറ്റില്‍ പ്രവേശിപ്പിക്കുക. ഇപ്പോള്‍ അതില്‍ എഴുതിയിരിക്കുന്ന മലയാളം നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍  മാതൃഭൂമി  സൈറ്റില്‍ നിന്ന് തന്നെഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഡൌണ്‍ലോഡ്  ചെയ്യാം. സൈറ്റിലെ വിവരങ്ങള്‍ വായിക്കാന്‍ കഴിയുന്നെങ്കില്‍ അതിലെ കുറച്ച് ഭാഗം സെലക്ട് ചെയ്ത് കോപ്പി ചെയ്ത ശേഷം മൈക്രോസോഫ്റ്റ് വേര്‍ഡില്‍ പേസ്റ്റ് ചെയ്യുക. പിന്നീട് അതിന് താഴെയായി ബ്ളോഗില്‍ ഉള്‍പ്പെടുത്താനായി നേരത്തെ ടൈപ്പ് ചെയ്ത് വച്ച മലയാളം യുണിക്കോഡ് വരികള്‍ പേസ്റ്റ് ചെയ്യുക. സൈറ്റില്‍ നിന്ന് പേസ്റ്റ് ചെയ്ത വരികള്‍ സെലക്ട് ചെയ്ത ശേഷം വേര്‍ഡിലെ ഫോര്‍മാറ്റ് പെയിന്റര്‍ എന്ന ടൂള്‍ ിക്ക് ചെയ്ത് യൂണിക്കോഡ് ടെക്സ്റ്റിന് പുറത്തുകൂടി ഡ്രാഗ് ചെയ്യുക. ഇപ്പോള്‍ സൈറ്റില്‍ നിന്നും കോപ്പി ചെയ്ത വരികളുടെ ഫോണ്ട് പാറ്റേണ്‍ യൂണിക്കോഡ് ടെസ്റ്റിനും വരികയായി. ഇനി ഇൌ വരികളെ ബ്ളോഗില്‍ പേസ്റ്റ് ചെയ്താല്‍ മതി.